www.twitter.com/kiranhbc

Tuesday, April 6, 2010

HUMAN GODS

ആള്‍ദൈവങ്ങളെ കല്ലെറിയുക !

Sidhilachinthakal ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്നത് ഒരു അതിശയമായി തോന്നുന്നു. പ്രത്യേകിച്ച് ഒരു ഇന്‍സ്റ്റിറ്റ്യൂഷന്റെയും പിന്തുണയില്ലാതെ പൊടുന്നനെയാണ് ചില വ്യക്തികള്‍ ദൈവങ്ങളായിഭീമാകാരം പൂണ്ട് ലോകമാസകലം ആശ്രമങ്ങളും ഭക്തന്മാരും കണക്കിലടങ്ങാത്ത സമ്പത്തും ഒക്കെയായി വിലസുന്നത്. എന്തെങ്കിലും പ്രശ്നത്തില്‍ പിടിക്കപ്പെടുമ്പോഴാണ് ചില സ്വാമികളെ കുറിച്ച് നമ്മള്‍ അറിയുന്നത് തന്നെ. ഇപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ധാരാളം ആശ്രമങ്ങളും കേന്ദ്രങ്ങളും അനുയായികളും ഒക്കെയുള്ള നിത്യാനന്ദ പരമ(നാറി)ഹംസ എന്ന സ്വാമിയുടെ കിടപ്പറ രംഗങ്ങള്‍ സണ്‍ടിവിയും നക്കീരന്‍ വാരിക sidhilachinthakal യും പുറത്ത് വിട്ടതോടുകൂടി സ്വാമി ഒളിവില്‍ പോയിരിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്തകള്‍ . നിത്യാനന്ദപീഠം അധികൃതര്‍ പതിവ് പോലെ ഇത് മോര്‍ഫ് ചെയ്യപ്പെട്ട വീഡിയോ ആണെന്നും സ്വാമിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമുള്ള നിഷേധപ്രസ്ഥാവനയുമായി രംഗത്തുണ്ടെങ്കിലും ഭക്തന്മാര്‍ തന്നെ പല ആശ്രമങ്ങളിലും പ്രതിഷേധം നടത്തുന്നത് അക്രമാസക്തമായിട്ടുണ്ട്. പല കേന്ദ്രങ്ങളിലും ഹിന്ദു സംഘടനകള്‍ തന്നെയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നത് വിചിത്രമായി തോന്നുന്നു. വിശ്വാസങ്ങളുടെ പേരില്‍ എന്ത് തെണ്ടിത്തരങ്ങള്‍ കാണിക്കാനും ഇപ്പറഞ്ഞ ഹിന്ദുസംഘടനകള്‍ തന്നെയല്ലെ മുന്നില്‍ നില്‍ക്കുന്നത്? ഈ സംഘടനകള്‍ ഹിന്ദുക്കളെ എങ്ങോട്ടാണ് നയിക്കുന്നത്? ഒരു ആത്മീയനവോത്ഥാനം ആവശ്യമാണെന്ന് ഇക്കൂട്ടര്‍ക്ക് തോന്നുന്നില്ലല്ലൊ. ഭക്തിയുടെ പേരില്‍ എന്തെന്ത് വൈകൃതങ്ങളാണ് ഇപ്പോള്‍ നാടാകെ ആചരിച്ചും പ്രചരിച്ചും വരുന്നത്.


സന്തോഷ് മാധവന്റെ കാര്യം നമുക്കറിയാം. സണ്‍ ടിവിയിലെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഈ നിത്യാനന്ദ എന്ന ആസാമി എത്ര മാത്രം സാധാരണ മനുഷ്യനാണെന്ന് നമുക്ക് ബോധ്യമാവും. ഈയാളെയല്ലെ പഠിപ്പും പദവിയും ഒക്കെയുള്ള ലക്ഷക്കണക്കിന് മാന്യന്മാര്‍ എന്തോ അമാനുഷികസിദ്ധിയുള്ള ആളെന്ന് കരുതി ആരാധിക്കുന്നത്. ആള്‍ദൈവങ്ങള്‍ എന്നാല്‍ എല്ലാ ആസാമികളും പെരുങ്കള്ളന്മാര്‍ തന്നെയാണെന്ന് എന്നിട്ടും ആളുകള്‍ക്ക് മനസ്സിലാകുന്നില്ലല്ലൊ. എത്രയെത്ര ആള്‍ദൈവങ്ങള്‍ പിടിക്കപ്പെട്ടു. പെണ്ണ്പിടുത്തം, കൊലപാതകം, കള്ളക്കടത്ത്, മയക്ക്മരുന്ന് കച്ചവടം, ബിനാമി സ്വത്ത് സമ്പാദനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളുടെ പേരിലാണ് പല സ്വാമിമാരും പിടിക്കപ്പെടുന്നത്. കാഷായവസ്ത്രവും നീട്ടിവളര്‍ത്തിയ താടിയും മുടിയും ഉണ്ടെങ്കില്‍ ഏത് ചെറ്റയ്ക്കും ഇന്നാട്ടില്‍ ആള്‍ദൈവമാകാം. ഉടനെ കുറച്ച് മദാമ്മമാരും സായ്പന്മാരും ശിഷ്യഗണങ്ങളായി എത്തിക്കോളും. പിന്നെ വെച്ചടി വെച്ചടി കേറ്റമായി.


പ്രിയപ്പെട്ടവരെ, ഏതൊരു മനുഷ്യനും നമ്മളെ പോലെ തന്നെയാണ്. നമ്മള്‍ക്കുള്ളതേ അവര്‍ക്കുമുള്ളൂ, അല്ലെങ്കില്‍ നമ്മള്‍ക്കുള്ളതെല്ലാം അവര്‍ക്കുമുണ്ട്. നമ്മളെ മനസ്സിലാക്കിയാല്‍ അവരെയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. നമ്മളെപോലെ തന്നെയാണ് അവരുടെ വിചാരവികാരങ്ങള്‍ എല്ലാം. നമ്മള്‍ ആള്‍ദൈവവേഷം കെട്ടിയില്ല എന്നേയുള്ളൂ. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളുണ്ട്. ചിലര്‍ നന്നായി പ്രസംഗിക്കും,ചിലര്‍ എഴുതും, നടിക്കും, പാടും അങ്ങനെ ഓരോ കഴിവുകള്‍ . അമാനുഷികത ആര്‍ക്കുമില്ല. മനുഷ്യനായി പിറന്ന ആരെയായാലും ആരാധിക്കുന്നതോ പൂജിക്കുന്നതോ മാടത്തരമാണ് സുഹൃത്തുക്കളെ. കുറഞ്ഞപക്ഷം ആ ആള്‍ദൈവത്തിനെങ്കിലും അറിയാം നിങ്ങള്‍ ശുദ്ധമാടനാണെന്ന്. കാരണം അയാള്‍ക്കറിയാമല്ലൊ താനാരാണെന്നും തന്റെ ട്രിക്കുകളിലൂടെ ആള്‍ദൈവമാകുന്നതും.


ചിലര്‍ പറയും ആള്‍ദൈവങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നില്ലേ, ആസ്പത്രികള്‍ കെട്ടുന്നില്ലേ, സൌജന്യചികിത്സ നല്‍കുന്നില്ലെ, പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുന്നില്ലേ എന്നൊക്കെ. ആയിക്കോട്ടെ, അതൊക്കെ പറ്റിച്ചിട്ടല്ലെ, തെറ്റിദ്ധരിപ്പിച്ചിട്ടല്ലെ, നിങ്ങളെ മാടനാക്കിയിട്ടല്ലെ, അവിഹിതമായി സമ്പാദിക്കുന്നതിന്റെ തുച്ഛമായ ഭാഗമല്ലെ? നല്ല കാര്യം ചെയ്യുന്നതിന്റെ പേരിലാണെങ്കില്‍ അവരെ നല്ല ആളുകളായി മാത്രം കണ്ടാല്‍ പോരേ, മഹാത്മാ ഗാന്ധിജിയെ പോലെയോ, മദര്‍ തെരേസയെയോ ഒക്കെ പോലെ? പിന്നാലെ പോയി കാലില്‍ വീഴുന്നതും അനുഗ്രഹം ചോദിക്കുന്നതും എന്തിന്? അപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലല്ല കാര്യം. ഒരു പരമമാടന്‍ ആക്കപ്പെടുന്നതിന്റെ സായൂജ്യം അനുഭവിക്കുകയാണ് ആള്‍ദൈവങ്ങളെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത്.


സുഹൃത്തേ, ജീവിതത്തില്‍ നമുക്ക് ധാരാളം പ്രശ്നങ്ങളുണ്ട്, കാത്തിരിക്കുന്ന ദുരന്തങ്ങളും അപകടങ്ങളും, രോഗങ്ങളും ഒക്കെയുണ്ട് ശരിയാണ്. ദൈവത്തില്‍ വിശ്വസിക്കൂ, അമ്പലങ്ങളിലോ കാവുകളിലോ വേറെ എവിടെയായാലും പോയി പ്രാര്‍ത്ഥിക്കൂ. അല്ലെങ്കില്‍ സ്വന്തം വീടുകളിലും ഇപ്പോഴൊക്കെ പൂജാമുറി ഉണ്ടല്ലൊ. വീട്ടില്‍ വെച്ചും പ്രാര്‍ത്ഥിക്കാം. ഒക്കെ ഒരു മന:ശാന്തി തരും. ദൈവമെന്നാല്‍ ഒരു പ്രപഞ്ചശക്തിയെന്നല്ലേ നിങ്ങള്‍ക്ക് പറയാന്‍ കഴിയൂ. ആ ശക്തി മനുഷ്യരൂപത്തില്‍ ഇന്നെവിടെയുമില്ല. പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ക്ഷേത്രങ്ങളില്‍ വെച്ചായാലും സ്വന്തം പൂജാമുറിയില്‍ വെച്ചായാലും ആ ശക്തിയെയല്ലെ നിങ്ങള്‍ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത്. അത്രമാത്രം പോരേ? ഈ കള്ളപ്പെരുച്ചാഴികളുടെ അടുത്ത് പോയി അവരെ ദൈവങ്ങളാക്കുന്നത് ലജ്ജാവഹമല്ലെ? അങ്ങനെ ചെയ്യുന്നത് ആ പ്രപഞ്ചശക്തിയെ തന്നെ പരിഹസിക്കലല്ലെ? ദൈവം ഒന്നേയുള്ളൂ, പ്രപഞ്ചശക്തി ഒന്നേയുള്ളൂ എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കിക്കൂടേ?


അനാവശ്യമായ ആക്രാന്തങ്ങളും അപരിമിതമായ ആഗ്രങ്ങളും മനസ്സില്‍ കയറ്റി വെച്ച് നേട്ടോട്ടമോടിയാല്‍ ആയിരം ആള്‍ദൈവങ്ങളുടെ കാല് നക്കിയാലും ആയിരം പ്രാവശ്യം ഇരുമുടിക്കെട്ട് പേറിയാലും ഒരു സമാധാനവും കിട്ടില്ല എന്നതാണ് സത്യം. മനസ്സ് ശുദ്ധമായാല്‍ ദൈവം അടുത്ത് തന്നെയുണ്ട് മനുഷ്യാ. അതില്ലാതെ ലോകം മുഴുക്കെ തെണ്ടി നടന്നാലും നിനക്ക് ദൈവത്തെ കാണാന്‍ കഴിയില്ല. ജീവിതം എന്താണെന്ന് നമുക്കെല്ലാം അറിയാം. ആ അറിവ് അംഗീകരിക്കാന്‍ ആര്‍ക്കും മനസ്സില്ല. ഇതൊക്കെ മരിക്കുമ്പോള്‍ കൊണ്ടുപോകുമോ എന്ന് ഭംഗിവാക്ക് പറയും. എന്നാല്‍ ആയിരമായിരം വര്‍ഷത്തേക്കുള്ളത് സമ്പാദിച്ചുവെക്കാനുള്ള അത്യാര്‍ത്ഥിയാണിന്ന് എല്ലാവരുടെയും മനസമാധാനം കെടുത്തുന്നത്. ആള്‍ദൈവങ്ങള്‍ പാലു പോലത്തെ നല്ല നല്ല വാക്കുകള്‍ മൊഴിയും. അതൊക്കെ കണ്ണില്‍ വെള്ളം ചുരത്തിക്കൊണ്ട് കേട്ടിരിക്കും. എന്നിട്ട് അതൊക്കെ ഉരുവിട്ട സ്വാമി(നി)യും കേട്ടിരുന്ന ഭക്തന്മാരും ചെയ്യുന്നതോ? തനിക്ക് ആവശ്യമുള്ളതേ വേണ്ടൂ, അനാവശ്യമായത് ഒന്നും വേണ്ട എന്ന് തീരുമാനിച്ചാല്‍ ദൈവം സ്വന്തം മനസ്സില്‍ കുടിയിരിക്കും. പിന്നെ എവിടെയും അലയണ്ട.


ഭക്തിയുടെ പേരില്‍ , വിശ്വാസങ്ങളുടെ പേരില്‍ എന്തെന്ത് പേക്കൂത്തുകളാണ് കാട്ടിക്കൂട്ടുന്നത്? ചിലപ്പതികാരം എന്ന തമിഴ് കാവ്യത്തിലെ ഒരു കഥാപാത്രമാണ് കണ്ണകി. ആ കണ്ണകിയാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയത്രെ. കണ്ണകിക്ക് പൊങ്കല്‍ നിവേദിക്കുന്നത് അവിടത്തെ ഒരു ചടങ്ങും. ഇപ്പോള്‍ പൊങ്കാല എവിടെ വരെയെത്തി? ഇതാ വന്ന് വന്ന് എന്റെ നാട് വരെയെത്തി. എങ്ങ് നോക്കിയാലും പൊങ്കാല. ഇത് ഭക്തിയല്ല സുഹൃത്തുക്കളെ, മിതമായി പറഞ്ഞാല്‍ മേക്കപ്പിട്ട് മിനുക്കിയ പിരാന്ത്. അല്ലാതെന്ത്? കണ്ണകി ഏത് വകുപ്പില്‍ പെടുന്ന ദൈവമാണ് അല്ലെങ്കില്‍ ശക്തിയാണ്? ഇന്നത്തെ ജീവിതസാഹചര്യങ്ങളാണ് ആളുകളെ ഇങ്ങനെ പിരാന്തന്മാരും പിരാന്തത്തികളും ആക്കുന്നത്. ആര്‍ക്കും ഒന്നും പോര. എന്തൊക്കെയാണ് വേണ്ടതെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. ഒന്ന് കിട്ടുമ്പോള്‍ കിട്ടാന്‍ ഇനിയും എന്തൊക്കെയോ ബാക്കി. എന്ന് തീരും ഈ ആസക്തി.? അന്ന് കാണും നിങ്ങള്‍ ദൈവത്തെ. അന്ന് അനുഭവിക്കും മനസമാധാനം. അന്ന് നിങ്ങള്‍ ആള്‍ദൈവങ്ങളെ കല്ലെറിയു




Thanks Mr.KP SUKUMARAN ..........
By
kiran

gishoy another fortician.......made him mad {ipod brand}

'ALIAN' name Saneesh V C from kottayam...also belongs to NSS

kokkodan.......he belongs to malabar part of kerala kannure..also he is one of the follower of legend KERALA VARMA PASZHASSIRAJA

cyber jalakam.com

“ [നേഴ്സുമാര്‍] ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ മെച്ചപ്പെട്ട സേവന
സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണ്ടെ? അവരുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തണ്ടെ? അത്‌
ആരുടെ ചുമതലയാണു? സ്വകാര്യമേഖലയിലാകുമ്പോള്‍ അത്‌ മുതലാളിയുടെ ഉത്തരവാദിത്തമല്ലെ? ഇവിടെ അത്‌ നിര്‍വ്വഹിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ കാണുന്നു. എയിഡ്‌സ്‌ രോഗികളെ ചികിത്സിക്കുമ്പോള്‍ സൂക്ഷിക്കേണ്ട അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു എയിഡ്‌സ്‌ ബാധക്ക്‌ കാരണമെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്‌..."
മൈക്രോസോഫ്റ്റ്റ്റിന്റെ ഫ്രീ ആന്റിവൈറസ്!! » മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായ Microsoft Security Essentials (MSE) ...
ബിറ്റ്ഡിഫന്റർ ഫ്രീ ആന്റിവൈറസ് » ആന്റി വൈറസുകളിലെ വമ്പന്മാരായ ബിറ്റ്ഡിഫന്റർ ഇപ്പോൾ ഫ്രീ വെർഷൻ റിലീസ് ചെയ്തിരിക്കുന്നു. ഈ ലിങ്കിൽ നിന്...
വൈറസുകളുടെ അധ്യായം അവസാനിക്കുന്നു ? » വൈറസുകളുടെ അധ്യായം അവസാനിക്കുന്നുവോ ? ചില വാർത്തകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ഗ...
വിൻഡോസ് ഏഴിലേക്ക് മാറുവാൻ ഉടനെ പദ്ധതിയില്ല-സർവേ റി... » വിൻ‌ഡോസ് ഏഴിലേക്ക് ഉടനെ മാറുവാനായി അഡ്മിനിസ്ട്രേറ്റർമാർക്ക് പദ്ധതിയില്ലെന്ന് സർ‌വ്വേ റിപ്പോർട്ട്. ആയ...
XLarge Large Normal

* Terms
* Privacy Policy
* Contact Us

* പ്രധാന താൾ
* അഗ്രിഗേറ്റർ
* ആദ്യാക്ഷരി
* ഫോറം
* ലക്ഷ്യങ്ങൾ
* അഭിപ്രായങ്ങൾ


We have 31 guests online
അംഗങ്ങൾ : 216
ലേഖനങ്ങൾ : 144
ചില ലേഖനങ്ങൾ

* ടോറന്റുകൾ-ഫയൽ ഷെയറിംഗ് സോഫ്റ്റ്‌വെയർ
* യാഹൂ സ്റ്റാറ്റസ് ചെക്കർ
* മെലിസ
* കോഡ് റെഡ്
* ഡാറ്റാ ഒളിപ്പിക്കാൻ ട്രൂക്രിപ്റ്റ്
* ഫ്രീ ഡാറ്റാ റിക്കവറി ടൂളുകൾ
* വിൻ‌ഡോസ് 7
* 11 വിവിധ ഗ്‌നു ലിനക്സുകൾ
* ഗംബ്ലാർ- സൈബർ സ്പെയിസിലെ പുതിയ ഭീഷണി
* ഓപ്പണ്‍ ഓഫീസ്

3D വീഡിയോ E-mail
കൗതുകങ്ങള്‍
Written by ആർപിആർ | RPR
Tuesday, 29 September 2009 14:02
AddThis


ഒരു 3D വീഡിയോ കാണണമെന്നുണ്ടോ ? തീയറ്റര്‍ വരെ പോകണമെന്നില്ല. ഇനി മുതല്‍ യൂട്യൂബിലൂടെയും 3D ഫോര്‍മാറ്റ് വീഡിയോകള്‍ കാണാം!. ചില വീഡിയോകളുടെ ലിങ്ക് താഴെ കാണാം.


ഒന്ന്
രണ്ട്
ജഗ്വാര്‍ കാറിന്റെ ഒരു ആഡ് ഇവിടെ കാണാം

Anaglyphs എന്നറിയപ്പെടുന്ന ഇത്തരം വീഡിയോകള്‍ / ചിത്രങ്ങള്‍ കാണാനായി സാധാരണ 3D സിനിമകള്‍ കാണുവാന്‍ ഉപയോഗിക്കുന്ന ഫില്‍ട്ടര്‍ ഗ്ലാസുകളുടെ സഹായമുണ്ടെങ്കിലേ സാധിക്കുകയുള്ളൂ.

എന്നാല്‍ 3ഡി ഫില്‍ട്ടര്‍ ഗ്ലാസ് ഇല്ലാതെ നഗ്ന നേത്രങ്ങള്‍ കൊണ്ട് 3ഡി ചിത്രങ്ങളോ വീഡിയോയോ കാണുന്നതിനുള്ള മറ്റൊരു വിദ്യയാണ് Cross-eyed viewing.

ഇവിടെ നിന്നും എങ്ങനെയാണ് ഈ വിദ്യയിലൂടെ 3ഡി ചിത്രങ്ങള്‍ കാണുന്നത് എന്നത് പഠിക്കാം. ആദ്യ തവണ പരാജയപ്പെട്ടാല്‍ വീണ്ടും ശ്രമിക്കൂ.. വിജയിച്ചുകഴിഞ്ഞെങ്കില്‍ ചില വീഡിയോകള്‍ യുട്യൂബില്‍ നിന്നു തന്നെ കാണാം

ഇതൊന്ന് HD ഫോര്‍മാറ്റില്‍ ഫുള്‍ സ്ക്രീനില്‍ കണ്ട് നോക്കൂ.

മറ്റൊന്ന്